
വിദേശ സിനിമയ്ക്ക് 100% താരിഫ് ഏര്‍പ്പെടുത്തി ട്രംപ്
വിദേശ സിനിമകള്‍ക്ക് താരിഫ് പ്രഖ്യാപിച്ച് അമേരിക്ക. വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ മോഷിക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടി. അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന ഏതൊരു സിനിമയ്ക്കും 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
'ഒരു കുഞ്ഞില്‍ നിന്നും മിഠായി മോഷ്ടിക്കുന്നതുപോലെ നമ്മുടെ സിനിമ നിര്‍മ്മാണ വ്യവസായത്തെ മറ്റുരാജ്യങ്ങള്‍ മോഷ്ടിക്കുകയാണ്. ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണര്‍ കാരണം കാലിഫോര്‍ണിയയെ ഇത് സാരമായി ബാധിച്ചു. ദീര്‍ഘകാലമായി നടക്കുന്ന ഈ പ്രവര്‍ത്തിക്ക് അറുതി കുറിക്കാനായി അമേരിക്കയുടെ പുറത്ത് നിര്‍മ്മിക്കുന്ന മുഴുവന്‍ സിനിമകള്‍ക്കും മേല്‍ ഞാന്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുകയാണ്', എന്നാണ് ട്രംപ് സോഷ്യല്‍ ട്രൂത്തില്‍ കുറിച്ചത്.