വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു
കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ഓട്ടോയിൽ ഇടിച്ചു. ഓട്ടോ ട്രാക്കിലേക്ക് കയറിയത് എങ്ങനെയെന്ന് വ്യക്തമല്ല. ഓട്ടോയിലുണ്ടായിരുന്ന ആൾ ഓടിമാറി. ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാൾക്ക് പരുക്കേറ്റോ എന്നു വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

