
ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ പാനൽ
വിവിധ കോടതികൾ, പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നും ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം ലഭ്യമാക്കുന്നതിന് ഇന്റർപ്രട്ടേഴ്സ് പാനൽ തയ്യാറാക്കുന്നു. ആർ സി ഐ സ്ഥാപനങ്ങളിൽ നിന്നും ആംഗ്യഭാഷയിൽ പ്രാവീണ്യം തെളിയിച്ച പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. കണ്ണൂർ ജില്ലക്കാർക്ക് മുൻഗണന. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 25 ന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കണം. ഫോൺ: 0497 2997811, 8281999015