റവന്യൂ ജില്ല സ്കൂൾ കായികമേള ഒക്ടോബർ 13-15 വരെ
റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 13, 14, 15 തീയതികളിൽ കൽപ്പറ്റ എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ. കായികമേള നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണ യോഗം തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. സംഘാടക സമിതി ചെയർമാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വർക്കിങ് ചെയർമാനായി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ജനറൽ കൺവീനറായി വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ്, ട്രഷററായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി വി മൻമോഹൻ എന്നിവരെ തെരഞ്ഞെടുത്തു.
സംഘാടക സമിതി രൂപീകരണ യോഗം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടർ സി ഗീത, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ്, തുടങ്ങിയവർ സംസാരിച്ചു.

