
ഹരിത കര്‍മ്മസേനയ്ക്ക് പുതിയ വാഹനം നല്‍കി
മാലിന്യ ശേഖരണത്തിന് ഹരിത കര്‍മസേനയ്ക്ക് പുതിയ വാഹനം നല്‍കി പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്‍ വാഹനത്തിന്റെ താക്കോല്‍ ഹരിത കര്‍മ്മ സേനയുടെ ചാര്‍ജ് ഓഫീസറായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.ജി. പീറ്ററിന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളും, ജീവനക്കാരും, ഹരിത കര്‍മ്മസേനാംഗങ്ങളും പങ്കെടുത്തു.
അജൈവ മാലിന്യങ്ങള്‍ വാര്‍ഡുകളില്‍നിന്ന് ശേഖരിച്ചു കൊണ്ടുവരുന്നതിനാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മസേനയ്ക്ക് പുതിയ വാഹനം വാങ്ങുന്നതിന് തുക വകയിരുത്തിയത്.