
ബീച്ച് ശുചീകരണ ക്യാമ്പയിന്‍ 20ന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അന്താരാഷ്ട്ര തീര പരിപാലന ദിനമായ സെപ്റ്റംബര്‍ 20ന് രാവിലെ ഏഴ് മുതല്‍ പരവൂര്‍ തെക്കുംഭാഗം (കാപ്പില്‍) ഭാഗത്ത് ‘ബീച്ച് ശുചീകരണ ക്യാമ്പയിന്‍’ സംഘടിപ്പിക്കും. കടല്‍ത്തീര ശുചീകരണത്തോടൊപ്പം വൃക്ഷത്തൈ നടീല്‍, ഒറ്റത്തവണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ പൊതുജനങ്ങളുടെ ഒപ്പു സമാഹരണം, വിവിധ ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവയും നടത്തും. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍.എസ്.എസ്. യൂണിറ്റുകള്‍, വോളന്റിയേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കും.