
ഗുരുവായൂരിലെ 5,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍
ഗുരുവായൂര്‍ നഗരസഭയിലെ 5,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കി. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം 25-ാം വാര്‍ഡിലെ മലര്‍മ്പിലെ കണ്ടമ്പുള്ളി രാജന്റെ വീട്ടിലെ ടാപ്പില്‍ നിന്നും ശുദ്ധജലം ശേഖരിച്ചുകൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. കൃഷ്ണദാസ് നിര്‍വ്വഹിച്ചു. അമൃത് 2.0 യുടെ ഭാഗമായി നടപ്പിലാക്കിവരുന്ന കുടിവെള്ള വിതരണ മേഖലയിലെ പ്രധാന സെക്ടറില്‍ 11.7 കോടി രൂപ വകയിരുത്തിയാണ് നഗരസഭ പരിധിയിലെ 5,000 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കിയത്.
ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി. നീലിമ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം. ഷഫീര്‍, എ.എസ്. മനോജ്, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പുരുഷോത്തമന്‍, ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹിമ തുടങ്ങിയവര്‍ സംസാരിച്ചു.