
കടപ്പുറം പഞ്ചായത്തിലെ ഖിളർ മുത്തുക്കോയ തങ്ങൾ റോഡ് നാടിന് സമർപ്പിച്ചു
കടപ്പുറം ഗ്രാമപഞ്ചായത്തിലെ പുതിയങ്ങാടി സി എച്ച് നഗർ ഖിളർ മുത്തുക്കോയ തങ്ങൾ റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതിയങ്ങാടി മുതൽ മുനക്കക്കടവ് ഹാർബർ വരെ സി എച്ച് നഗറിലൂടെ 600 മീറ്ററോളം നീളം വരുന്ന റോഡാണ് ഉദ്ഘാടനം ചെയ്തത്. നിരവധി ജനങ്ങൾ തിങ്ങി താമസിക്കുന്ന സി എച്ച് നഗർ പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന റോഡ് 2020ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ഘട്ടംഘട്ടമായാണ് പണി പൂർത്തീകരിച്ചത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചനാ മൂക്കൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.എം മുഹമ്മദ് ഗസാലി മുഖ്യാതിഥിയായി.