ജഗന്മോഹന് റെഡ്ഡിയെ യുപിഎയിലേക്ക് അടുപ്പിക്കാൻ ശരത് പവാർ
ദില്ലി : ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആര്. കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ വൈ.എസ്.ആര്. കോണ്‍ഗ്രസിന്റെ നിലപാട് നിർണ്ണായകമാകും.വൈ.എസ്.ആര്. കോണ്‍ഗ്രസിനെ യുപിഎയിലേക്ക് അടുപ്പിക്കാൻ എൻസിപി അദ്ധ്യക്ഷൻ ശരത് പവാറിനെയാണ് യുപിഎ നിയോഗിച്ചിരിക്കുന്നത്.
എന്നാൽ ശരത് പവാറിനോട് സംസാരിക്കാൻ കൂട്ടാക്കാതെ ജഗൻമോഹൻ ഫോൺ സംഭാഷണം നിരസിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്. കോണ്‍ഗ്രസ് 20 വരെ സീറ്റുകള്‍ നേടിയേക്കുമെന്നാണ് എക്സിറ്റ് പോളുകളിലെ പ്രവചനം.