കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം. മാലയിടാനെന്ന വ്യാജേനയെത്തിയ ഒരു സംഘമാണ് കനയ്യ കുമാറിനെ ആക്രമിച്ചത്. കർതാർ നഗറിലെ ആം ആദ്‍മി പാർട്ടി ഓഫിസിൽവച്ച് വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയുമായി കൂടിക്കാഴ്ച നടത്തി തിരികെ വരുമ്പോഴാണ് കനയ്യയ്ക്കു നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കനയ്യകുമാറിന് മാലയിട്ടതിന് പിന്നാലെ സംഘം മഷി ഒഴിച്ചെന്ന് പൊലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച ഛായ ഗൗരവ് ശർമയോടും സംഘം മോശമായി പെരുമാറി. ഛായ പൊലീസിൽ പരാതി നൽകി. തന്റെ ഷാൾ പിടിച്ചുവലിച്ചതായും ഭർത്താവിനെ ഭീഷണിപ്പെടുത്തിയതായും ഛായയുടെ പരാതിയിലുണ്ട്. നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയാണ് കനയ്യ കുമാർ. ബിജെപിയുടെ മനോജ് തിവാരിയാണ് ഇവിടെ കനയ്യ കുമാറിന് എതിരെ മത്സരിക്കുന്നത്. മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപ