
മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു
തെങ്കാശിയിലെ കുറ്റാലത്ത് മിന്നല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ വിനോദസഞ്ചാരി മരിച്ചു. തിരുനെല്‍വേലി പാലയംകോട്ടൈ സ്വദേശി അശ്വിന്‍ (17) ആണ് മരിച്ചത്. വെള്ളി ഉച്ച കഴിഞ്ഞ് 2.30ന് വെള്ളച്ചാട്ടത്തില്‍ കുളിക്കുമ്പോഴായിരുന്നു അപകടം. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും കടയുടമകളും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായിരുന്നില്ല. വൈകിട്ട് 5.10നാണ് വെള്ളച്ചാട്ടത്തില്‍നിന്ന് 500 മീറ്റര്‍ അകലെ പാറക്കെട്ടുകള്‍ക്കിടയില്‍ മൃതദേഹം കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്. തിങ്കളാഴ്ചവരെ തമിഴ്നാടിന്റെ തെക്ക്, പടിഞ്ഞാറൻ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.