രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വെങ്കിടേശ്വര സ്വാമി ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വെങ്കിടേശ്വര സ്വാമി ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം. വാരണാസി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് തിരുപ്പതി ദേവസ്ഥാനം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. ദേവസ്ഥാനത്തിന് കീഴില്‍ 500 ഓളം ക്ഷേത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. സമര്സതാ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ആഴ്ച ജമ്മു കശ്മീരിലെ മജിന്‍ ഗ്രാമത്തില്‍ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് തറക്കല്ലിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുമെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഭക്തി ചാനല്‍ തുടങ്ങാനും ദേവസ്ഥാനം പദ്ധതിയിട്ടിട്ടുണ്ട്.
ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ദേവസ്ഥാനം പുതിയ ചാനല്‍ ആരംഭിക്കുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ചാനല്‍ സംപ്രേഷണം ആരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.