വിജയ് സേതുപതിയും നിത്യ മേനോനും ഒന്നിക്കുന്ന '19 (1)(എ)' ഒടിടി റിലീസിനൊരുങ്ങുന്നു
വിജയ് സേതുപതിയെയും നിത്യ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് \'19 (1)(എ)\'. മലയാള സിനിമയില്‍ വിജയ് സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഒടിടി റിലീസിനൊരുങ്ങുന്ന വിവരമാണ് ഇപ്പോള്‍ വരുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഒടിടി റിലീസ് നോക്കുകയാണെന്നും ഏത് സ്ട്രീമിങ് പ്ലാറ്റ്ഫോമിലൂടെയാണെന്നത് നിര്‍മ്മാതാക്കള്‍ ഉടന്‍ പുറത്തുവിടുമെന്നും സംവിധായിക ഇന്തു വി എസ് ഒടിടി പ്ലേ ഓണ്‍ലൈനോട് പറഞ്ഞു.
തമിഴ് നാട്ടില്‍ ജനിച്ച് കേരളത്തില്‍ താമസിക്കുന്ന ഒരു എഴുത്തുകാരനായാണ് സിനിമയില്‍ വിജയ് സേതുപതി എത്തുന്നത്. 96ന് ശേഷം ഗോവിന്ദ് വസന്തയ്ക്കൊപ്പം വിജയ് സേതുപതി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് തുടങ്ങി നിരവധി താരങ്ങള്‍ മറ്റു കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.