Tuesday, May 12, 2026
 
 
⦿ മെയ് മൂന്നിന് നടത്തിയ നീറ്റ് UG പരീക്ഷ റദ്ദാക്കി ⦿ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി ⦿ എഐഎഡിഎംകെ പിളർപ്പിലേക്ക്; സിവി ഷൺമുഖവും സംഘവും ടിവികെയിലേക്ക് ⦿ 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ് ⦿ ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ ⦿ പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്; ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാന്‍ അറസ്റ്റില്‍ ⦿ ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകികൾ പിടിയിൽ ⦿ രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക് ⦿ സോണിയയും കരുണാകരനും തമ്മിൽ അകലാനുള്ള കാരണം പത്മജയുടെ സീറ്റിന്‍റെ പേരിലെ കള്ളക്കളി; കെ വി തോമസ് ⦿ വരൻ വാഹനാപകടത്തിൽ മരിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി ⦿ ടൊവിനോയും നസ്രിയയും മുഹ്സിൻ പരാരിയും ഒന്നിക്കുന്ന ചിത്രം ' ഗ്രാസ്യാസ് എൽ ക്ലാസിക്കോ' ടൈറ്റിൽ ലുക്ക് പുറത്ത് ⦿ ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു ⦿ വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി KSRTC ⦿ ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും ⦿ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകും! നാളെ സത്യപ്രതിജ്ഞ ചെയ്യും ⦿ 'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ⦿ ഇടുക്കിയിൽ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തി; 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC ⦿ വിദ്യാര്‍ത്ഥിയുടെ മരണം; T Cയില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ⦿ മുഖ്യമന്ത്രി ചര്‍ച്ച; കൂടുതൽ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത് ⦿ ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍ ⦿ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍ ⦿ ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു ⦿ മുൻ ഇന്ത്യൻ അണ്ടർ 19 താരം അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു ⦿ ആറളത്ത് വീട്ടിലെ കുളിമുറിക്കുള്ളിൽ കൂറ്റൻ രാജ വെമ്പാല ⦿ പാനൂരിൽ സ്‌ഫോടക വസ്തു പൊട്ടി 11കാരന് പരിക്കേറ്റ സംഭവം: ദുരൂഹത നീക്കി പൊലീസ് ⦿ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ് ⦿ സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു ⦿ പത്തനംതിട്ട രഞ്ജിത വധക്കേസ്: പ്രതിക്ക് 25 വർഷം കഠിനതടവ് ⦿ പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്ത് വരരുത്’: CPI ⦿ പി വി അൻവർ പാണക്കാട്; സാദിക്കലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി ⦿ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; കുറ്റപ്പെടുത്തി DMK ⦿ ആറു ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത ⦿ പഞ്ചാബിൽ ഭീതിപരത്തി ഇരട്ട സ്ഫോടനം; ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര ⦿ തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലി ⦿ വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്

‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ

15 May 2024 09:49 PM

സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിലായ വഞ്ചനാക്കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണു ജോണിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ പൊലീസ് കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് ജോണിയെ പിടികൂടിയത്.

നിലവിൽ ജോലി സംബന്ധമായി കാനഡയിലുള്ള ദ്വാരക് ഉദയകുമാർ എൻആർഐ പോർട്ടൽ വഴി 2023 ഒക്ടോബർ 11നാണ് പരാതി നൽകിയത്. 2016ൽ ഖത്തറിൽ സിനിമാ നിർമാതാവായിരിക്കെയാണ് ഒരു പ്രൊഡക്‌ഷൻ കൺട്രോളർ വഴി ജോണി തന്നെ ബന്ധപ്പെട്ടതെന്നു ദ്വാരക് പരാതിയിൽ പറയുന്നു. മലയാള സിനിമയിലേക്കു തിരികെ വരണമെന്നും നിറം2 ഉൾപ്പെടെ 5 ചിത്രങ്ങൾ ചെയ്യണമെന്നുമാണു ജോണി പറഞ്ഞത്. ഇതിന്റെ ഭാഗമായി ജോണിയും മകൻ റോൺ ജോണിയും നിരവധി തവണ ദോഹയിലെത്തി. ഈ സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടിത്തരാമെന്ന് ഇരുവരും പറഞ്ഞതായും ദ്വാരക് ആരോപിച്ചു.

ഫിലിം പ്രൊഡ്യൂസർ ചേംബറിലെയും ഡിസ്ട്രിബ്യൂട്ടർ അസോസിയേഷനിലെയും അംഗമാണു ജോണിയെന്നും പറഞ്ഞിരുന്നു. ഇവരുടെ വാക്കുകൾ വിശ്വസിച്ച് 75 ലക്ഷം രൂപ ബാങ്ക് വഴി അയച്ചു. സിനിമയുടെ പുരോഗതിയെ കുറിച്ച് ചോദിച്ചപ്പോൾ ജോണിയുടെ തിരിച്ചുവരവ് അറിയിക്കുന്ന ഒരു വിഡിയോ അയച്ചു നൽകി. സിനിമ ആരംഭിക്കുന്നുണ്ട് എന്നും അറിയിച്ചു. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചശേഷം 2 കോടി കൂടി വേണമെന്ന് ആവശ്യപ്പെട്ടു. 6 മാസത്തിനകം ആദ്യം മുടക്കിയ തുക തിരിെക നൽകാമെന്ന ഉറപ്പിൽ ഈ പണം നൽകി. എന്നാൽ ഇതിൽ 50 ലക്ഷം മാത്രമാണു തിരിച്ചു നൽകിയത്. ബാക്കി തുക കൊണ്ടു താനറിയാതെ സ്ഥലവും മറ്റും വാങ്ങിയെന്നും ദ്വാരക് പരാതിയിൽ പറയുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration