ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍
ബെംഗളൂരുവില്‍ നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. ഷെല്‍ട്ടര്‍ ഹോം ഉടമ ദീപക്ക് കൃഷ്ണയാണ് കര്‍ണാടക പൊലീസിന്റെ പിടിയിലായത്. കന്യാകുമാരിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളെ ഉടന്‍ ബെംഗളൂരുവില്‍ എത്തിക്കും. ബെംഗളൂരുവില്‍ തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ഷെല്‍ട്ടര്‍ ഹോം നടത്തിവന്നിരുന്ന ദീപക് കൃഷ്ണ മലയാളിയാണ്.
ഇക്കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു വാടാനപ്പള്ളി സ്വദേശിനിയായ സുനിയ ദീപക് കൃഷ്ണയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ലൈംഗികാതിക്രം ചെറുക്കുന്നതിനിടെ ദീപക് കൃഷ്ണ സുനിതയെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. സുനിത ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ് പറഞ്ഞിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു സുനിത മരിച്ചത്.

