കേരളത്തിൽ യുഡിഎഫ് തരംഗം; മൂന്നിടത്ത് ബിജെപി
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നുമായി ഒരു പതിറ്റാണ്ടിനുശേഷം യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുകയാണ്. ആകെ 140 മണ്ഡലങ്ങളിൽ 102 സീറ്റുകളിലും ജയിച്ച് അവിശ്വസനീയ കുതിപ്പ്. 3/4 ഭൂരിപക്ഷത്തിന് മൂന്നു സീറ്റിന്റെ മാത്രം കുറവ്. കോൺഗ്രസ് തനിച്ച് 63 സീറ്റിൽ ജയിച്ചപ്പോൾ മുസ്‌ലിം ലീഗ് 22 സീറ്റുകളിലും കേരള കോൺഗ്രസ് ഏഴു സീറ്റുകളിലും ആർഎസ്പി മൂന്നു സിറ്റുകളിലും വിജയിച്ചു. സിപിഎം വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ സിപിഐക്ക് നേടാനായത് 8 സീറ്റ് മാത്രം. ആർജെഡി ഒരു സീറ്റ് നേടിയപ്പോൾ കേരള കോൺഗ്രസ് (എം) സംപൂജ്യരായി.

