Tuesday, May 19, 2026
 
 
⦿ മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽ ⦿ ജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ⦿ ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടി ⦿ വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺ ⦿ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്ര ⦿ അമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു ⦿ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു ⦿ വി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റു ⦿ വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ⦿ ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു ⦿ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽ ⦿ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു ⦿ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം ⦿ ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കെടുതി; മരണം 111 ⦿ NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു ⦿ ഗൗതം അദാനിക്കെതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ അവസാനിപ്പിക്കാൻ അമേരിക്ക ⦿ രാജ്യത്ത് പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി ⦿ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ റെയ്ഡ്; 91 സിലിണ്ടറുകൾ പിടിച്ചെടുത്തു ⦿ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ⦿ ഗവർണറെ കണ്ട് വി ഡി സതീശൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച ⦿ സതീശനെ നേരിടാൻ പിണറായി തന്നെ; പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ⦿ 'എല്ലാവർക്കും നന്ദി, എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്'; വി ഡി സതീശന്‍ ⦿ ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ; എന്നും പാർട്ടിക്കൊപ്പം; കെ സുധാകരൻ ⦿ ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു ⦿ യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം ⦿ വി ഡി സതീശൻ കേരള മുഖ്യമന്ത്രി ⦿ മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം ⦿ സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം ⦿ സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക് ⦿ കൊച്ചിയിൽ നിന്ന് രണ്ട് മണിക്കൂറിൽ ലക്ഷദ്വീപിലെത്താം; സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം ⦿ അമൂൽ പാലിന് വില കൂട്ടി ; ലിറ്ററിന് 2 രൂപ വർധിക്കും, നാളെ മുതൽ പ്രാബല്യത്തിൽ ⦿ അസമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ ⦿ സ്കൂളുകളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് കർണാടക സർക്കാർ ⦿ കേരളത്തിന്റെ സ്വന്തം 'മിന്നൽ മാജിക്' ബ്രാ‍ൻഡി ഈ മാസം ⦿ ജ്യോത്സ്യന് സർക്കാർ പദവി; കടുത്ത എതിർപ്പിനൊടുവിൽ നിയമനം റദ്ദാക്കി

ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം…

09 May 2024 10:22 PM

ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ വാലറ്റ് വന്നത് കഴിഞ്ഞ ദിവസമാണ്. കൊച്ചി മെട്രോ ടിക്കറ്റ് സംവിധാനം ഗൂഗിൾ വാലറ്റിലാക്കി കൂടുതൽ ലളിതമാകാൻ പോകുന്നു. ഗൂഗിൾ വാലറ്റ് എന്താണ് ? ഗൂഗിൾ പേയുമായി എന്താണ് വ്യത്യാസം?

എന്താണീ ഗൂഗിൾ വാലറ്റ്?

വാലറ്റ് എന്നാലെന്താ..പഴ്സ്… ഇതും അതുതന്നെ. ഇതൊരു ഡിജിറ്റൽ പേഴ്സാണ്. നാം ഉപയോഗിക്കുന്ന ഡിജിറ്റൽ രേഖകൾ ഈ പഴ്സിൽ ഏറെ സുരക്ഷിതമായി സൂക്ഷിക്കാം. എവിടെ പോയാലും പേഴ്സുമായി പോകേണ്ട കാര്യമില്ലെന്ന് ചുരുക്കം.

ഗൂഗിൾ വാലറ്റിലെന്തൊക്കെ സൂക്ഷിക്കാം?
എല്ലാ ഡിജിറ്റൽ രേഖകളും ഒരു ലോക്കറിലെന്ന പോലെ സുരക്ഷിതമായി സൂക്ഷിക്കാനാകും, ടിക്കറ്റ്,കാർഡുകൾ,ഡിജിറ്റൽ കീ ഒക്കെ ഈ പഴ്സിൽ സൂക്ഷിക്കാം.

എന്തൊക്കെയാണ് ഗൂഗിൾ വാലറ്റിന്റെ പ്രയോജനങ്ങൾ?

ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾ വാലറ്റിൽ ശേഖരിക്കാനാകും. യഥാർത്ഥ കാർഡ് നന്പർ ഒരിക്കലും വ്യാപാരിയുമായി പങ്കിടില്ല. ലോയൽറ്റി കാർഡുകളും ഗിഫ്റ്റ് കാർഡുകളും ബോർഡിങ് പാസുകളും ഡിജിറ്റൽ കീകളും ഐഡികളും സിനിമാ ടിക്കറ്റുകളുമൊക്കെ ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം.

എന്തുകൊണ്ട് കൂടുതൽ സുരക്ഷിതം?

ലോഗിൻ ചെയ്യുന്പോൾ സുരക്ഷയ്ക്കായി രണ്ട് ഘട്ട പരിശോധനയുണ്ട്.

ഇനി വാലറ്റുള്ള ഫോൺ എവിടെങ്കിലും വെച്ച് മറന്നാലോ..പേടിക്കേണ്ട.. ‘ഫൈൻഡ് മൈ ഡിവൈസ്’ സംവിധാനമുണ്ട്.

ഇനി വാലറ്റുള്ള നിങ്ങളുടെ ഫോൺ അങ്ങ് കളഞ്ഞ് പോയെന്നിരിക്കട്ടെ..എന്ത് ചെയ്യും?

അതിനും വഴിയുണ്ട്. ദൂരെയിരുന്ന് ആ ഉപകരണത്തിൽ നിന്ന് ഡാറ്റ മുഴുവൻ മായിക്കാം. അതാണ് ‘റിമോട്ട് ഡാറ്റ ഡിവൈസ്’ സംവിധാനം.

കാർഡിന്റെ വിശദാംശങ്ങളൊക്കെ സൂക്ഷിക്കാൻ പേമെന്റ് കോഡുകളുടെ എൻക്രിപ്ഷൻ സൗകര്യവുമുണ്ട് വാലറ്റിൽ.

ഗൂഗിൾ പേയിൽ നിന്ന് ഗൂഗിൾ വാലറ്റിനുള്ള വ്യത്യാസം?

യുപിഐ അടിസ്ഥാനമായ ഗൂഗിൾ പേയിൽ നിന്ന് വ്യത്യസ്തമായി കോണ്ടാക്ട്ലെസ് പേയ്മെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ്പ് ആണ് . ഗൂഗിൾ പേയിൽ നാം നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള ആളുകൾക്കല്ലേ പണമയക്കുന്നത്. എന്നാൽ ഗൂഗിൾ വാലറ്റിന് ഫോണിൽ കോണ്ടാക്ട് വേണമെന്നില്ല. നിയർഫീൽഡ് കമ്യൂണിക്കേഷൻ സംവിധാനമുള്ള ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് വാലറ്റ് പ്രവർത്തിക്കുക.

എവിടെ ആണ് ഗൂഗിൾ വാലറ്റ് ആപ്പ് ലഭ്യമാകുക?

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഗൂഗിളിന്റെ എല്ലാ സ്മാർട്ട് ഫോണുകളും വാലറ്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്തവയാണ്. പിക്സൽ ഫോൺ അല്ലാത്ത ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യണം. പക്ഷേ ഐ ഫോണിൽ വാലറ്റ് ലഭിക്കില്ല.

ഇന്ത്യയിൽ ഇനി ഗൂഗിൾ പേ ഉണ്ടാവില്ലേ?

ഗൂഗിൾ പേ മറ്റൊരു ആപ്പ് ആയി നിലനിർത്തുമെന്നാണ് നിലവിലെ വിവരം. എന്നാൽ 2022 മുതൽ ഗൂഗിൾ പേയ്ക്ക് പകരം പല രാജ്യങ്ങളിലും ഗൂഗിൾ വാലറ്റാണ് ഉപയോഗിക്കുന്നത്. 2024 ജൂൺ മുതൽ ഇന്ത്യയും സിംഗപ്പൂരും ഒഴികെയുള്ള മിക്ക രാജ്യങ്ങളിലും ഗൂഗിൾ പേ ലഭ്യമാകില്ലെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ സൂചന നൽകിയിട്ടുമുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration