അസമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ
അസം മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നിര്‍ണ്ണായക നീക്കങ്ങളുമായി ഹിമന്ത ബിശ്വ ശര്‍മ്മ. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബില്ലിന്റെ കരട് മെയ് 26-ന് നിയമസഭയുടെ മേശപ്പുറത്ത് വെയ്‌ക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരട് രേഖയ്‌ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. നിയമമാക്കുന്നതിന് മുന്‍പായി സഭയില്‍ വിശദമായ ചര്‍ച്ചകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജാതി, മതം, ലിംഗഭേദം എന്നിവയ്‌ക്ക് അതീതമായി എല്ലാ പൗരന്മാര്‍ക്കും തുല്യമായ വ്യക്തിനിയമങ്ങള്‍ ഉറപ്പാക്കുകയാണ് ഏക സിവില്‍ കോഡിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

