ടിവികെ എംഎൽഎ സീനിവാസ സേതുപതിയെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് നിർണ്ണായക വിജയം. ടിവികെ എംഎൽഎ സീനിവാസ സേതുപതിയെ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി നടപടിയെ 'അത്യന്തം ക്രൂരമായത്' എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് എംഎൽഎയെ തടയാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഇതോടെ ടിവികെയിലെ എല്ലാ എംഎൽഎമാർക്കും സഭയിലെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനും സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്താനും വഴിതെളിഞ്ഞിരുന്നു. നിയമസഭയുടെ അധികാരപരിധിയിലുള്ള കാര്യങ്ങളിൽ കോടതി അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

