Tuesday, May 12, 2026
 
 
⦿ സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം ⦿ മെയ് മൂന്നിന് നടത്തിയ നീറ്റ് UG പരീക്ഷ റദ്ദാക്കി ⦿ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി ⦿ എഐഎഡിഎംകെ പിളർപ്പിലേക്ക്; സിവി ഷൺമുഖവും സംഘവും ടിവികെയിലേക്ക് ⦿ 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ് ⦿ ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ ⦿ പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്; ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാന്‍ അറസ്റ്റില്‍ ⦿ ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകികൾ പിടിയിൽ ⦿ രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക് ⦿ സോണിയയും കരുണാകരനും തമ്മിൽ അകലാനുള്ള കാരണം പത്മജയുടെ സീറ്റിന്‍റെ പേരിലെ കള്ളക്കളി; കെ വി തോമസ് ⦿ വരൻ വാഹനാപകടത്തിൽ മരിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി ⦿ ടൊവിനോയും നസ്രിയയും മുഹ്സിൻ പരാരിയും ഒന്നിക്കുന്ന ചിത്രം ' ഗ്രാസ്യാസ് എൽ ക്ലാസിക്കോ' ടൈറ്റിൽ ലുക്ക് പുറത്ത് ⦿ ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു ⦿ വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി KSRTC ⦿ ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും ⦿ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകും! നാളെ സത്യപ്രതിജ്ഞ ചെയ്യും ⦿ 'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ⦿ ഇടുക്കിയിൽ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തി; 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC ⦿ വിദ്യാര്‍ത്ഥിയുടെ മരണം; T Cയില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ⦿ മുഖ്യമന്ത്രി ചര്‍ച്ച; കൂടുതൽ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത് ⦿ ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍ ⦿ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍ ⦿ ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു ⦿ മുൻ ഇന്ത്യൻ അണ്ടർ 19 താരം അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു ⦿ ആറളത്ത് വീട്ടിലെ കുളിമുറിക്കുള്ളിൽ കൂറ്റൻ രാജ വെമ്പാല ⦿ പാനൂരിൽ സ്‌ഫോടക വസ്തു പൊട്ടി 11കാരന് പരിക്കേറ്റ സംഭവം: ദുരൂഹത നീക്കി പൊലീസ് ⦿ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ് ⦿ സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു ⦿ പത്തനംതിട്ട രഞ്ജിത വധക്കേസ്: പ്രതിക്ക് 25 വർഷം കഠിനതടവ് ⦿ പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്ത് വരരുത്’: CPI ⦿ പി വി അൻവർ പാണക്കാട്; സാദിക്കലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി ⦿ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; കുറ്റപ്പെടുത്തി DMK ⦿ ആറു ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത ⦿ പഞ്ചാബിൽ ഭീതിപരത്തി ഇരട്ട സ്ഫോടനം; ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര ⦿ തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലി
news

സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം

12 May 2026 03:08 PM

കുഴിത്തൊളു ദീപാ ഹൈസ്‌കൂളിൽ നിർത്തിയിട്ടിരുന്ന രണ്ട് സ്‌കൂൾ ബസുകൾ തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. സ്‌കൂൾ വളപ്പിലെ താത്‌കാലിക ഷെഡിൽ പാർക്ക് ചെയ്‌തിരുന്ന ബസുകൾക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വെൽഡിങ് ജോലികൾക്കിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്‌കൂൾ ഷെഡിൽ ഒന്നിനുപുറകെ ഒന്നായി പാർക്ക് ചെയ്‌തിരുന്ന രണ്ട് ബസുകളിലേക്കും തീ അതിവേഗം ആളിപ്പടരുകയായിരുന്നു. വലിയ തോതിൽ പുകയും തീയും ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ അഗ്നിശമന സേനയെ വിവരം അറിയിച്ചു. സ്‌കൂൾ കെട്ടിടത്തിന് തൊട്ടടുത്താണ് ബസുകൾ പാർക്ക് ചെയ്‌തിരുന്നതെങ്കിലും, ഫയർഫോഴ്‌സും പ്രദേശവാസികളും നടത്തിയ സന്ദർഭോചിതമായ ഇടപെടലിലൂടെ തീ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായി.

വിവിധ അറ്റകുറ്റപ്പണികളുടെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെൽഡിങ് ജോലികൾ നടന്നു വരികയായിരുന്നു. വെൽഡിങ് മെഷീനുമായി ബന്ധിപ്പിച്ച വയറുകളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. ബസുകളുടെ സീറ്റുകളിലേക്ക് തീ പടർന്നതോടെ നിമിഷങ്ങൾക്കുള്ളിൽ വാഹനങ്ങൾ അഗ്നിക്ക് ഇരയാവുകയായിരുന്നു. 'പെട്ടെന്നാണ് തീ ആളിപ്പടർന്നത്. വെൽഡിങ് ജോലികൾ സ്‌കൂളിൽ നടക്കുന്നുണ്ടായിരുന്നു. തീ അണയ്ക്കാൻ നാട്ടുകാരും അധ്യാപകരും ശ്രമിച്ചെങ്കിലും ഫയർഫോഴ്‌സ് എത്തിയാണ് പൂർണ്ണമായും നിയന്ത്രിച്ചത്' - ദൃക്‌സാക്ഷികൾ പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration