കടവൂർ ശിവദാസൻ അന്തരിച്ചു
തിരുവനന്തപുരം> കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരുണാകരന്, ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, തൊഴില്‍, വനം, എക്സൈസ്, ആരോഗ്യ വകുപ്പുകളുടെ ചുമതല വഹിച്ചു.