News ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങ് ഇന്ന് Ajith.A 17 April 2021 03:30 PM ലണ്ടന്‍: ഡ്യൂക് ഓഫ് എഡിന്‍ബറോയായിരുന്ന ഫിലിപ്പ് രാജകുമാരന്റെ സംസ്കാരം ഇന്ന് ലണ്ടനില്‍ നടക്കും. നിലവിലെ രാജ്ഞി എലിസബത്തിന്റെ ഭര്‍ത്താവാണ് ഫിലിപ്പ്. രാജ്യത്തിനായി ഫിലിപ്പ് രാജകുമാരന് നല്കിയ സേവനത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് അനുസ്മരിച്ചു. ബ്രിട്ടന്റെ നാവികസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ച സൈനിക ഉദ്യോഗസ്ഥനായിരുന്നു ഫിലിപ്പ്. ഈ മാസം 9-ാം തീയതിയാണ് 99-ാം വയസ്സില്‍ ഫിലിപ്പ് അന്തരിച്ചത്. വിന്‍ഡ്സര്‍ കാസിലിലെ രാജകുടുംബങ്ങളുടെ പ്രത്യേക പള്ളിയിലാണ് സംസ്കാര ചടങ്ങ് നടക്കുന്നത്. ഇന്ന് നടക്കുന്ന സംസ്കാര ചടങ്ങുകള്‍ കൊറോണ കാരണം പരിമിതപ്പെടുത്തിയതായി രാജകുടുംബം അറിയിച്ചു. ആകെ 730 സൈനിക ഉദ്യോഗസ്ഥര്‍ മാത്രമാണ് സംസ്കാര ചടങ്ങില്‍ അകമ്ബടി സേവിക്കുന്നത്.. കൂടാതെ 30 പേര്‍ക്കാണ് ചടങ്ങില്‍ ക്ഷണമുള്ളത്. സൈനിക വേഷത്തില്‍ പങ്കെടുക്കാറുള്ള രാജകുടുംബാംഗങ്ങള്‍ ഇത്തവണ സാധാരണ വേഷത്തിലായിരിക്കുമെന്ന് നിശ്ചയിച്ചിട്ടുണ്ട്. മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയില്‍ ആദ്യം രാജകുടുംബത്തിന്റെ ഔദ്യോഗിക സൈനിക ബാന്റ് സംഘമാണുണ്ടാവുക. തൊട്ടുപുറകിലായി മേജര്‍ ജനറല്‍മാരും മറ്റ് സൈനിക മേധാവികളും അണിനിരക്കും. ശവമഞ്ചത്തിന് പുറകിലായി രാജകുടുംബത്തിലെ ഒന്‍പത് പേര് അണിനിരക്കും. ചാള്‍സ് രാജകുമാരനും ആന്‍ രാജകുമാരിയും ആദ്യനിരയി ലുണ്ടാകും. ഇവര്‍ക്ക് പിന്നിലായി രാജകുമാരന്മാരായ എഡ്വേര്‍ഡും ആന്‍ഡ്രൂവും അനുഗമിക്കും. ശവമഞ്ചത്തിന്റെ ഇരുവശങ്ങളിലുമായി ചാള്‍സ്-ഡയാനാ ദമ്ബതികളുടെ മക്കളായ വില്യമും ഹാരിയും അനുഗമിക്കും.