കിഫ്ബിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികള്‍ നടപ്പാക്കാനായി ധനവകുപ്പിന് കീഴില്‍ രൂപീകരിച്ച കിഫ്ബിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന.
കിഫ്ബി വഴി പണം അനുവദിച്ച പദ്ധതികളുടെയും കരാറുകാരുടെയും വിശാദാംശങ്ങളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബി രൂപീകരിച്ച ശേഷമുള്ള എല്ലാ പദ്ധതികളുടെയും വിവരങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമം നടത്തുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കേയാണ് പരിശോധന. റെയ്ഡിനെക്കുറിച്ച് സര്‍ക്കാരോ സിപിഎമ്മോ പ്രതികരിച്ചിട്ടില്ല.