അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് ചരിത്ര സ്വര്‍ണം, മെഡല്‍പട്ടികയില്‍ ഇന്ത്യ ആറാമത്
എല്‍ഡിഎഫ് സര്‍ക്കാരിലേക്കുള്ള സിപിഐ മന്ത്രിമാരെ തീരുമാനിച്ചു. നാല് അംഗങ്ങളാണ് സിപിഐയ്ക്ക് മന്ത്രിസഭയിലുണ്ടാകു. നാലുപേരും പുതുമുഖങ്ങളാണ്. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ രാജന്, ചേര്‍ത്തലയില്‍ നിന്നുള്ള പി പ്രസാദ്, ചടയമംഗലത്തുനിന്നുള്ള ജെ ചിഞ്ചുറാണി, നെടുമങ്ങാട് നിന്നുള്ള ജി ആര് അനില്‍ എന്നിവര്‍ മന്ത്രിമാരാകം.
അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും. മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ ചന്ദ്രശേഖരന് സിപിഐ നിയമസഭാകക്ഷി നേതാവാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം കാനം രാജേന്ദ്രനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. സിപിഐയില്‍നിന്നും ആദ്യമായാണ് ഒരു വനിത മന്ത്രിയാകുന്നത്. വകുപ്പുകള്‍ പിന്നീട് തീരുമാനിക്കുമെന്നും കാനം പറഞ്ഞു.