കെ. സുധാകരന് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു- പിണറായി വിജയന്
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ തന്നെ ഒരു വിശ്വസ്തന് തന്നോട് വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്റെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് പിണറായി വിജയന് പ്രതികരിച്ചത്.
ഇത് പഞ്ചാബല്ല, കേരളമാണ് എന്ന് വിശ്വസ്തന് പറഞ്ഞെങ്കിലും കെ. സുധാകരന് അത് ചെവിക്കൊണ്ടില്ല. ഇക്കാര്യം തനിക്ക് ആരോടും പറയാന്‍ പറ്റുമായിരുന്നില്ല. എനിക്ക് എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പേടിക്കുമെന്ന് കരുതി ഇക്കാര്യം ഭാര്യയോട് പോലും വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്ങനെ പല മോഹങ്ങളും സുധാകരന് ഉണ്ടായിട്ടുണ്ട്. തന്നെ ചവിട്ടി വീഴ്ത്തുന്നത് കെ.സുധാകരന് സ്വപ്നം കണ്ടിട്ടുണ്ടാകും, അങ്ങനെ മോഹിച്ചിട്ടുണ്ടാകാം. എന്നാല്‍ അത് യഥാര്‍ഥത്തില്‍ നടന്നിട്ടില്ല എന്നും പിണറായി വിജയന് പറഞ്ഞു.