മൂന്നു വയസുള്ള മകനൊപ്പം അഷ്ടമുടിക്കായലില്‍ ചാടിയ യുവതി മരിച്ചു
കൊല്ലം കുണ്ടറയില്‍ മൂന്നു വയസുള്ള മകനൊപ്പം അഷ്ടമുടിക്കായലില്‍ ചാടിയ യുവതി മരിച്ചു. കുഞ്ഞിനു വേണ്ടി തിരച്ചില്‍ തുടരുന്നു. കുണ്ടറ വെള്ളിമണ്‍ സ്വദേശിനി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന് പിള്ളയുടെ മകള്‍ രാഖിയാണ് മൂന്നു വയസ്സുള്ള മകന് ആദിയുമായി അഷ്ടമുടിക്കായലില്‍ ചാടിയത്. ഇന്നലെ രാത്രി മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുണ്ടറ പൊലീസ് ആളെ കാണാതായതിന് കേസെടുത്തു. ഇന്ന് രാവിലെ അഷ്ടമുടിക്കായലില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തി. ആദിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രാഖിക്ക് 23 വയസ്സാണ്. മകന് ആദിക്ക് മൂന്നും.
ഭര്‍ത്താവ് ഷിജുവുമായുള്ള ദാമ്ബത്യ പ്രശ്നം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസില്‍ കണ്ടക്ടറായ ഷിജു സ്ഥിരം മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. കായലില്‍ ചാടിയ ഭാഗത്തുനിന്ന് യുവതിയുടെയും കുട്ടിയുടെയും ചെരുപ്പുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് പോലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയത്. രാഖിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.