സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍
തമിഴ്നാട്ടില്‍ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന് സര്‍ക്കാര്‍. ഡിഎംകെയുടേതാണ് നിര്‍ണായക തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു അറിയിച്ചു.ഹിന്ദു റിലീജിയസ് ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളിലായിരിക്കും ആദ്യ നിയമനങ്ങളെന്നും സര്‍ക്കാര്‍ അറിയിച്ചു.
“ഹൈന്ദവര്‍ക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകള്‍ക്കും പൂജാരിമാരാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടന്‍ സ്ത്രീ പൂജാരിമാര്‍ക്ക് പരിശീലനം നല്കിത്തുടങ്ങും. തുടര്‍ന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളില്‍ അവരെ നിയമിക്കും”-മന്ത്രി പറഞ്ഞു.