Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

പ്രിയാ വർഗീസിന്റെ നിയമനം: സ്റ്റേ ആവശ്യപ്പെട്ട് യുജിസി സുപ്രീംകോടതിയിൽ

12 March 2021 09:11 PM

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ലീഗ് മത്സരിക്കുന്ന 27 സീറ്റില്‍ ഇരുപത്തി അഞ്ചിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കും സംസ്ഥാനത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. എംപി അബ്ദുസമദ് സമദാനിയാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുക. പി.വി.അബ്ദുല്‍ വഹാബ് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കും.

മൂന്ന് ടേം എന്ന നിബന്ധന പ്രകാരമുള്ള ഒഴിവാക്കലുകള്‍ നടത്തിയാണ് ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. എന്നാല്‍ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, കെ.എന്‍.എ.ഖാദര്‍ എന്നിവര്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
1996 നു ശേഷം ആദ്യമായി ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇത്തവണ ഇടം പിടിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന അഡ്വ. നൂര്‍ബീന റഷീദ് ആണ് ലീഗ് പട്ടികയിലെ ഏക വനിത. 1996 ല്‍ അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തില്‍ മത്സരിച്ച ഖമറുന്നിസ അന്‍വറാണ് ഇതിനു മുന്‍പ് ജനവിധി തേടിയ ലീഗിന്റെ വനിതാ സ്ഥാനാര്‍ഥി.

പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ.പി.എ.മജീദ് തിരൂരങ്ങാടിയിലും മത്സരിക്കും. മത്സരിക്കും. കോഴിക്കോട് സൗത്ത് എംഎല്‍എയായിരുന്ന മുന്‍ മന്ത്രി എം.കെ.മുനീര്‍ മാറി ഇത്തവണ കൊടുവള്ളിയിലേക്ക് മാറിയിട്ടുണ്ട്. താനൂരില്‍ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസും മങ്കടയില്‍ മഞ്ഞളാംകുഴി അലിയും മത്സരിക്കും.

കെ.എം. ഷാജി അഴീക്കോട് മണ്ഡലത്തില്‍ തുടരും. മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനു പകരം മകന്‍ വി.ഇ.അബ്ദുള്‍ ഗഫൂറാണ് ഇത്തവണ കളമശ്ശേരിയിലെ ലീഗ് സ്ഥാനാര്‍ഥി. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് ലീഗ് നിര്‍ത്തുന്നത്. ദിനേശ് പെരുമണ്ണയാണ് സ്ഥാനാര്‍ഥി.

മഞ്ചേശ്വരം- എംകെഎം അഷ്റഫ്
കാസര്‍ഗോഡ്- എന്‍എ നെല്ലിക്കുന്ന്
അഴീക്കോട്- കെഎം ഷാജി
കൂത്തുപറമ്ബ്- പൊട്ടങ്കണ്ടി അബ്ദുള്ള
കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള
കൊടുവള്ളി- എംകെ മുനീര്‍
കുന്ദമംഗലം- ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വതന്ത്രന്‍)
തിരുവമ്ബാടി- സി പി ചെറിയ മുഹമ്മദ്
കോഴിക്കോട് സൗത്ത്- നൂര്‍ബീന റഷീദ്
വള്ളിക്കുന്ന്- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
കൊണ്ടോട്ടി- ടിവി ഇബ്രാഹിം
ഏറനാട്- പികെ ബഷീര്‍
മഞ്ചേരി- യു എ ലത്തീഫ്
മലപ്പുറം- പി ഉബൈദുള്ള
വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി
കോട്ടയ്ക്കല്‍- ആബിദ് ഹുസൈന്‍ തങ്ങള്‍
തിരൂരങ്ങാടി- കെപിഎ മജീദ്
താനൂര്‍- പി കെ ഫിറോസ്
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
മങ്കട- മഞ്ഞളാംകുഴി അലി
മണ്ണാര്‍ക്കാട്- എന്‍. ഷംസുുദ്ദീന്‍
കോങ്ങാട്- യുസി രാമന്‍
ഗുരുവായൂര്‍- കെഎന്‍എ ഖാദര്‍
കളമശ്ശേരി- വി.ഇ ഗഫൂര്‍

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration