'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്. റെഡ്ഡിയുടെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പൊലീസിന്റെ നടപടി. തെലങ്കാന കോണ്‍ഗ്രസിന്റെ ഔദ്യോഗിക 'എക്സ്' പേജിലാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഭയന്നിരിക്കില്ലെന്നും മോദി ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തുകയാണെന്നും റെഡ്ഡി പറഞ്ഞു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം ബിജെപി നീക്കം ചെയ്യുമെന്ന് ഷാ നേരത്തെ പറഞ്ഞിരുന്നു.