സിദ്ദിഖിന് വിട; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി
കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി അടക്കം രണ്ട് പേര് കൂടി അറസ്റ്റില്‍. കൊലപാതകത്തിന് നേതൃത്വം നല്കിയ വിപിന്‍, മൂന്നാം പ്രതി സംഗീത് എന്നിവരാണ് പിടിയിലായത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ വിപിനും സംഗീതും മോന്താല്‍ പാലത്തിന് ഒളിവില്‍ കഴിയുന്നതിനിടിയിലാണ് പിടിയിലായത്.
കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി രതീഷ് ആത്മഹത്യ ചെയ്തിരുന്നു. മന്‍സൂറിന്റെ മരണത്തിന് കാരണമായ ബോംബേറ് നടത്തിയത് വിപിനാണെന്നാണ് പൊലീസ് പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം രാത്രി എട്ടോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന് മുഹ്സിനും ആക്രമിക്കപ്പെടുന്നതും മന്‍സൂര്‍ കൊല്ലപ്പെടുന്നത്.