
പെട്രോൾ വില വർദ്ധനവിനെതിരെ ബിജെപി കൗൺസിലറുടെ പ്രതിഷേധം; ട്രോളോട് ട്രോൾ
ബി ജെ പി സമരത്തില്‍ പെട്രോള്‍ വില വര്‍ദ്ധനവിന് എതിരായ ഡി വൈ എഫ് ഐ പ്ലക്കാര്‍ഡുമായി ബിജെപി കൗണ്‍സിലര്‍ .ആറ്റിങ്ങല്‍ നഗരസഭക്ക് മുന്നില്‍ ബി ജെ പി നടത്തിയ സമരത്തിലാണ് ബി ജെ പി വനിതാ നേതാവിന് അമളി പിണഞ്ഞത്. സംഭവം അബദ്ധമാണെങ്കിൽ സോഷ്യൽ മീഡിയ ഏറെറടുത്തിരിക്കുകയാണ്. സംഗതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആയിരിക്കുകയാണ്. ബിജെപി വനം കൊള്ളക്ക് എതിരായ ബി ജെ പി പ്രതിഷേധം സംഘടിപ്പിച്ചത് ആറ്റിങ്ങല്‍ നഗരസഭയുടെ കവാടത്തിനു മുന്നിലാണ്.
പ്രതിഷേധക്കാരുടെ കൈയ്യില്‍ സര്‍ക്കാരിനെതിരായ മുദ്രാവാക്യം എഴുതിയിട്ടുണ്ട്. എന്നാല്‍ നഗരസഭയിലെ ബി ജെ പിയുടെ വനിതാ കൗണ്‍സിലര്‍ സുജിയുടെ ബോര്‍ഡിലേക്ക് നോക്കിയ മാധ്യമ പ്രവര്‍ത്തകര്‍ ഞെട്ടി.
സംഗതി അബദ്ധം പറ്റിയതാണ് എന്ന് മനസിലായതോടെ പിന്നെ ബോര്‍ഡ് കൂടെയുണ്ടായിരുന്നു മറ്റു ബിജെപി കൗൺസിലർമാർ പരസ്യമായി വലിച്ച് കീറി.