ഗവർണറുടെ മേയ് ദിന ആശംസ
മേയ് ദിനം പ്രമാണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസ നേർന്നു. ‘രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ യത്നിക്കുന്ന എല്ലാവർക്കും എന്റെ മേയ് ദിന ആശംസകൾ. തൊഴിൽനൈപുണ്യം മെച്ചപ്പെടുത്താനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും എല്ലാവർക്കും സാധിക്കട്ടെ’ :ഗവർണർ സന്ദേശത്തിൽ പറഞ്ഞു.