മാനന്തവാടി ടൗണിലെ പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു
മാനന്തവാടി ടൗണിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിലെത്തുന്ന ജനങ്ങളെ ഏറെ വലച്ചിരുന്ന ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലിടങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കാൻ തുക വകയിരുത്തിയിരുന്നു. മാനന്തവാടി ഗാന്ധി പാർക്കിൽ നാല് ടോയ്ലറ്റുകൾ ഉൾപ്പെട്ട ഒരു കംഫർട്ട് സ്റ്റേഷനും ബസ് സ്റ്റാൻഡ് പരിസരത്ത് ലിറ്റിൽ ഫ്ലവർ സ്കൂൾ മാനേജ്മെൻറ് വിട്ടുനൽകിയ സ്ഥലത്ത് എട്ട് ടോയ്ലറ്റുകൾ ഉൾപ്പെട്ട മറ്റൊരു കംഫർട്ട് സ്റ്റേഷനും ബസ്റ്റാൻഡ് പരിസരത്തും ഗാന്ധി പാർക്കിലുമള്ള കംഫർട്ട് സ്റ്റേഷനുകളാണ് പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.
നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യന്‍ കംഫർട്ട് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്ജ്, വി.യു ജോയി, ബാബു പുളിക്കല്‍, ഷംസുദ്ദീന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഉസ്മാന്‍, സെക്രട്ടറി മഹേഷ് എന്നിവർ പങ്കെടുത്തു.

