മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, ചിദംബരം സംവിധായകന്‍
55ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം നേടി. മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച സിനിമ. മഞ്ഞുമ്മല്‍ ബോയ്സ് സംവിധാനം ചെയ്ത ചിദംബരം ആണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച രണ്ടാമത്തെ ചിത്രം.
ഫാസിൽ മുഹമ്മദാണ് സംവിധാനം. ലിജോ മോള്‍ ജോസ് ആണ് മികച്ച സ്വഭാവനടി (നടന്ന സംഭവം). സ്വഭാവ നടന്‍മാര്‍- സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം) തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സാംസ്‌കാരികമന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 35 ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി പരിഗണിച്ചത്.
പ്രത്യേക ജൂറി പരാമർശം - ചിത്രം- പാരഡൈസ്- നിർമാതാവ്- ആന്റോ ചിറ്റിലപ്പള്ളി, അനിത ചിറ്റിലപ്പള്ളി
സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമുള്ള പ്രത്യേക പുരസ്കാരം- പായൽ കപാഡിയ- ഓൾ വീ ഇമാജിൻ അസ് നൈറ്റ്
മികച്ച നവാഗത സംവിധായകൻ- ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രം - പ്രേമലു (ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ )
മികച്ച നൃത്ത സംവിധാനം- സുമേഷ് സുന്ദർ, ജിഷ്ണു ദാസ് എം വി (ബോഗെയ്ൻ വില്ല)
മികച്ച ഡബ്ബിങ് - സയനോര ഫിലിപ്പ് (ബറോസ്) - ഫാസി വൈക്കം (ബറോസ്)
മികച്ച വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബോഗെയ്ൻവില്ല)
മേക്കപ്പ് - റോണക്സ് സേവ്യർ (ഭ്രമയുഗം, ബോഗെയ്ൻവില്ല)
മികച്ച സിങ്ക സൗണ്ട് - അജയൻ അടാട്ട് (പണി)
മികച്ച കലാസംവിധായകൻ- അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച എഡിറ്റിങ്ങ് - സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഡം)
മികച്ച ഗായിക - സെബാ ടോമി ( ആരോരും കേറിടാത്തൊരു ചില്ലയിൽ- അം അ)
ഗായകൻ - കെ എസ് ഹരിശങ്കർ ( കിളിയേ-- എ ആർ എം)
സംഗീത സംവിധായകന്‍ (പശ്ചാത്തലസംഗീതം) - ക്രിസ്റ്റോ സേവ്യര്‍
സംഗീത സംവിധായകന്‍ (ഗാനം)- സുഷിന്‍ ശ്യാം ( ബോഗെയ്ന്‍വില്ല)
മികച്ച ഗാനരചയിതാവ്- വേടന്‍ (കുതന്ത്രം- മഞ്ഞുമ്മല്‍ ബോയ്സ്)
തിരക്കഥ (അഡാപ്റ്റേഷന്‍) - ലാജോ ജോസ്, അമല്‍ നീരദ്
ഛായാഗ്രാഹകന്‍- ഷെജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)
കഥാകൃത്ത്- പ്രസന്ന വിധാനഗൈ (പാരഡൈസ്)

