ഭൂചലനത്തില്‍ വിറച്ച് അഫ്ഗാനിസ്ഥാന്‍; 20 പേര്‍ മരിച്ചു; 300ലേറെ പേര്‍ക്ക് പരുക്ക്
അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 20 മരണം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മസര്‍ ഇ ഷരീഷ് പ്രദേശത്ത് നാശം വിതച്ചത്. പ്രദേശത്ത് വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. 300ലേറെ പേര്‍ക്ക് ഭൂചലനത്തില്‍ പരുക്കേറ്റു.
523,000 പേര്‍ താമസിക്കുന്ന മസര്‍ സിറ്റിയിലും പരിസരത്തുമാണ് ഭൂചലനമുണ്ടായത്. ബാല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും വന്‍ നാശനഷ്ടമുണ്ടായതായി അഫ്ഗാന്‍ താലിബാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍കത്തനം പുരോഗമിക്കുകയാണെന്നും താലിബാന്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും ഉള്‍പ്പെടെ എത്തിച്ചുവരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

