51 സീറ്റ് നേടി കോൺഗ്രസ് കോർപ്പറേഷൻ ഭരിക്കും; ശബരീനാഥന്‍
അന്‍പത്തിയൊന്ന് സീറ്റുകള്‍ നേടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് പിടിക്കുമെന്ന് കെ എസ് ശബരീനാഥന്‍. പാര്‍ട്ടി അവസരം നല്‍കിയതില്‍ സന്തോഷമുണ്ട്. ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കുന്നു. തിരുവനന്തപുരത്തിന്റെ മുന്നേറ്റം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കും. തിരുവനന്തപുരത്തിന്റെ പ്രൗഢി വീണ്ടെടുക്കുമെന്നും ശബരീനാഥന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശബരീനാഥന്‍.
താന്‍ വലിയ പഞ്ച് ഡയലോഗ് പറയുന്നതോ വിസ്‌ഫോടനം നടത്തുന്നതോ ആയ ആളല്ല. ഉള്ളിന്റെ ഉള്ളില്‍ താനൊരു പാര്‍ട്ടിക്കാനാണ്. പാര്‍ട്ടി പറയുന്നത് ചെയ്യുക എന്നത് ഉത്തരവാദിത്തമാണ്. ചിലയിടങ്ങളില്‍ സിപിഐഎമ്മും മറ്റ് ചിലയിടങ്ങളില്‍ ബിജെപിയും സ്‌ട്രോങ്ങാണ്. എന്നാല്‍ തിരുവനന്തപുരം ആത്യന്തികമായി കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ണാണ്. അവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും ശബരീനാഥന്‍ പറഞ്ഞു. മികച്ച പാനലാണ് കോണ്‍ഗ്രസിനുള്ളതെന്നും ശബരീനാഥന്‍ പറഞ്ഞു. ആശാസമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍, തിരുവനന്തപുരം എന്‍ജീനിയറിങ് കോളേജിലെ അധ്യാപിക, ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്ത ആള്‍ ഉള്‍പ്പെടെ പാനലിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ആശാവര്‍ക്കര്‍ മുതല്‍ ടെക്കിവരെ. അത് തിരുവനന്തപുരത്തിന്റെ പരിച്ഛേദമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. വീട്ടമ്മമാര്‍ അടക്കമുള്ള സ്ലീപ്പര്‍ സെല്ലുകളാണ് കോണ്‍ഗ്രസിന്റെ ശക്തിയെന്നും ശബരീനാഥന്‍ പറഞ്ഞു.

