Sunday, March 22, 2026
 
 
⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു ⦿ ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി വീണ്ടും കുരുക്കിലേക്ക് ⦿ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം ⦿ ആന്റണി രാജുവിന് തിരിച്ചടി; മത്സരിക്കാനാവില്ല ⦿ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് ⦿ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; രോഗികളെ മാറ്റി ⦿ അഖിൽ മാരാർ തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥി ⦿ പാലാ പിടിക്കാൻ ജോസ് കെ മാണി; ഇടുക്കിയിൽ വീണ്ടും റോഷി ⦿ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചുകയറ്റിയ യുവാക്കൾ കസ്റ്റഡിയിൽ ⦿ വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ ⦿ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നല്‍കാന്‍ കേന്ദ്ര സർക്കാർ ⦿ വാമനപുരത്തെ ഒരു വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നത് അമ്മ ⦿ വീട്ടുകാരെ ഭയന്ന് കേരളത്തിൽ, മൊണാലിസയ്ക്ക് മാംഗല്യം ⦿ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ⦿ സൗദയില്‍ മിസൈല്‍ അവശിഷ്ടം വീണ് മരിച്ചത് ഇന്ത്യക്കാരനല്ല; വ്യക്തമാക്കി ഇന്ത്യന്‍ എംബസി ⦿ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിക്കാം ⦿ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ ⦿ സിൽവർ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആർ പുതുക്കാൻ നിർദേശം ⦿ ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ ⦿ ‘ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി ⦿ സഞ്ജു നയിച്ചു; ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ⦿ പശ്ചിമേഷ്യൻ സംഘർഷം; കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി ⦿ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു ⦿ പി കെ ശശിയെ സിപിഐഎം പുറത്താക്കി ⦿ യുഎസ് ടോർപ്പിഡോ ആക്രമണം; യുദ്ധക്കപ്പൽ തകർന്ന് 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു ⦿ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി ⦿ ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ജയിൽ മോചിതനായി ⦿ 'പെരുംകളളന്‍' തീവെട്ടിബാബു പിടിയിൽ ⦿ നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി ⦿ മധ്യപൂർവ്വേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം
sports news

കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

25 October 2025 01:15 PM

കേരളത്തില്‍ നിന്നുള്ള താരങ്ങളെ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിച്ച് സ്വര്‍ണം നേടുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പദ്ധതികളാണ് വിഷന്‍ 2031 ന്റെ ഭാഗമായി കായിക വകുപ്പ് ആവിഷ്‌കരിച്ചുവരുന്നതെന്ന് കായിക, ന്യൂനപക്ഷക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പുമന്ത്രി വി. അബ്ദുറഹിമാന്‍. കൂടുതല്‍ അന്തര്‍ദേശീയ മത്സരങ്ങളില്‍ മലയാളികളായ കായികതാരങ്ങളെ പങ്കെടുപ്പിക്കും. വിഷന്‍-2031 ന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


കേരളത്തില്‍ ഒരു സ്‌പോര്‍സ് ഇക്കോണമി വികസിപ്പിച്ചെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കായിക വകുപ്പില്‍ ആസൂത്രണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചുകഴിഞ്ഞു. ഓരോ പഞ്ചായത്തിലും കളിക്കളങ്ങളുണ്ടാക്കി വിദഗ്ധരായ പരിശീലകരെ നിയമിക്കും. പ്രൈമറി സ്‌കൂള്‍ തലത്തില്‍ തന്നെ കായികതാരങ്ങളെ കണ്ടെത്തി കൃത്യമായ പരിശീലനം നല്‍കും. രാജ്യത്ത് ആദ്യമായി ഒരു കായിക നയം രൂപീകരിച്ചത് കേരളമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.


ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, എ.ഡി.എം എന്‍.എം മഹറലി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹൃഷികേശ് കുമാര്‍, വൈസ് പ്രസിഡന്റ് എം. നാരായണന്‍, ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ ശ്യാം പ്രസാദ്, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിന്റെ കായിക വികസനത്തിന് നിരവധി നിര്‍ദേശങ്ങള്‍ കായികതാരങ്ങളും അസോസിയേഷന്‍ പ്രതിനിധികളും മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. വിഷന്‍ 2031 ന്റെ ഭാഗമായി കായിക വകുപ്പ് സംഘടിപ്പിക്കുന്ന കായിക സെമിനാര്‍ നവംബര്‍ മൂന്നിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration