തെലങ്കാന വാഹനാപകടം; മരണം 20 ആയി
തെലങ്കാനയിൽ ട്രക്ക് ബസിൽ ഇടിച്ചുകയറി 20 പേർ മരിച്ചു. ഇന്ന് രാവിലെ മിർജഗുഡയിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. റോഡിൻ്റെ തെറ്റായ വശത്ത് നിന്ന് അമിതവേഗതയിൽ വന്ന ഒരു ട്രക്ക് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിജിആർടിസി) ബസിൽ ഇടിച്ചുകയറുകയായിരുന്നു.
സൈബരാബാദ് കമ്മീഷണറേറ്റ് പരിധിയിൽ നടന്ന കൂട്ടിയിടി വളരെ ശക്തമായിരുന്നതിനാൽ നിരവധി യാത്രക്കാർ തൽക്ഷണം മരിച്ചു. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. പ്രദേശവാസികളും പൊലീസും ചേർന്നാണ് പരുക്കേറ്റവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതെന്ന് ദൃശ്യങ്ങൾ ദൃക്‌സാക്ഷികൾ വിവരിച്ചു

