ഒ.പി. അധിഷ്ഠിത പഞ്ചകർമ്മ ചികിത്സ ആരംഭിച്ചു
ഈരം കൊല്ലി രാമൻ സ്മാരക ഗവ ആയുർവേദ ഡിസ്പെൻസറിൽ ഒ. പി അധിഷ്ഠിത പഞ്ചകർമ്മ ചികിത്സ ആരംഭിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ആയുർകർമ്മ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. രോഗാവസ്ഥ അനുസരിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശീലനം നേടിയ പഞ്ചകർമ്മ തെറാപ്പിസ്റ്റുകൾ ആയുർവേദ ക്രിയാക്രമങ്ങൾ ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ ആയുർവേദ ഡിസ്പെൻസറിതലത്തിൽ ഒ.പി പഞ്ചകർമ്മ ചികിത്സ നടപ്പിലാക്കുന്ന ജില്ലയിലെ ഏക തദ്ദേശസ്ഥാപനമാണ് കോട്ടത്തറ ഗ്രാമപഞ്ചായത്ത്.
കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എൻ.സി പ്രസാദ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് പാറപ്പുറം, കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ നസീമ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹണി ജോസ്, പി.എസ് അനുപമ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഡോ. കെ ദിവ്യ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

