പട്ടുവം കയ്യംതടം പറപ്പൂൽ കാവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പട്ടുവം ഗ്രാമപഞ്ചായത്തിലെ കയ്യംതടം പറപ്പൂൽ കാവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷയായി. 209 മീറ്റർ നീളത്തിൽ റോഡ് ടാറിംഗും നിലവിലുള്ള തകർന്ന കലുങ്കിന് പകരം പുതിയ കലുങ്കും ഉൾപ്പെട്ടതാണ് പദ്ധതി. ഇതിനായി എം വിജിൻ എം എൽ എയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപയാണ് അനുവദിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം ആനക്കീൽ ചന്ദ്രൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത,
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി ഭാസ്ക്കരൻ, യുവി വേണു, പി ബാലകൃഷ്ണൻ, കെ ദാമോദരൻ, ടി വി പ്രേമൻ, വി വി ചന്ദ്രൻ, എൻ അനൂപ് എന്നിവർ സംസാരിച്ചു.

