Wednesday, November 05, 2025
 
 
⦿ കേരളത്തിന് എസ്എസ്‌കെ ഫണ്ട് ആദ്യ ഗഡുവായി 92.41 കോടി രൂപ അനുവദിച്ചു ⦿ മണ്ണാറശാല ആയില്യം; 12ന് അവധി ⦿ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത് ⦿ വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ ⦿ കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ ⦿ ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി നടപടി; 7500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ⦿ സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും ⦿ മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, ചിദംബരം സംവിധായകന്‍ ⦿ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു ⦿ 51 സീറ്റ് നേടി കോൺഗ്രസ് കോർപ്പറേഷൻ ഭരിക്കും; ശബരീനാഥന്‍ ⦿ ഭൂചലനത്തില്‍ വിറച്ച് അഫ്ഗാനിസ്ഥാന്‍; 20 പേര്‍ മരിച്ചു; 300ലേറെ പേര്‍ക്ക് പരുക്ക് ⦿ തെലങ്കാന വാഹനാപകടം; മരണം 20 ആയി ⦿ കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ചു ⦿ ക്ഷേമ പെൻഷൻ: ഇത്തവണ 3600 രൂപ കയ്യിലെത്തും ⦿ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി ⦿ 90,000 അരികെ സ്വർണവില: ഇന്ന് വർധിച്ചത് 880 രൂപ ⦿ ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ ⦿ കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ ⦿ ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; ഇന്നത്തെ സ്വര്‍ണവില ⦿ സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം ⦿ പെൻഷൻ 2000 രൂപ;സ്ത്രീ സുരക്ഷാ പെൻഷൻ 1000; ജനകീയ പ്രഖ്യാപനങ്ങളുമായി പിണറായി വിജയൻ സർക്കാർ ⦿ ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ⦿ നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ⦿ വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ⦿ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളത്തിൽ 30 ന് റൺവേ അടച്ചിടും ⦿ ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ ⦿ എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല; മുഖ്യമന്ത്രി ⦿ ഇന്ത്യയിലെ ആദ്യത്തെ ‘ഡിസൈനർ സൂ’ ; പുത്തൂർ മൃഗശാല ഇന്ന് തുറക്കും ⦿ അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു ⦿ കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍ ⦿ കനത്ത മഴ: തൃശൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ⦿ ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും ⦿ മഴ കനക്കും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ⦿ ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി

കാഞ്ഞാര്‍ പാലത്തിന്റെ സമാന്തര നടപ്പാലം നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു

04 November 2025 07:35 PM


പശ്ചാത്തല വികസന മേഖലയില്‍ ഇടുക്കി ജില്ല വലിയ മുന്നേറ്റം സൃഷ്ടിച്ചുവെന്നും വിവിധ പദ്ധതികള്‍ ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിയെന്നും പൊതുമരാമത്ത്  ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാഞ്ഞാര്‍ പാലത്തിന്റെ സമാന്തര നടപ്പാലം നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ മാസം കുട്ടിക്കാനത്ത് നടന്ന ടൂറിസം  സെമിനാറില്‍ പങ്കെടുത്ത വിദേശ പ്രതിനിധികള്‍ പറഞ്ഞത് ഹൈറേഞ്ചിലെ റോഡുകള്‍ക്ക് വന്ന മാറ്റം അത്ഭുതകരമാണെന്നും ഇടുക്കിയിലെ റോഡുകള്‍ ടൂറിസത്തിന് ശക്തി പകരുന്നതുമാണെന്നാണ്. കോവിഡിനുശേഷം ഇടുക്കി ജില്ല ടൂറിസം മേഖലയില്‍ വലിയ കുതിപ്പാണ് നടത്തിയത്.ഈ സര്‍ക്കാര്‍ കഴിഞ്ഞ 9 വര്‍ഷത്തില്‍ കേരളത്തില്‍ മികച്ച നിലവാരമുള്ള  ബിഎംആന്റ്ബിസി റോഡുകള്‍, പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍ എന്നിവ നിര്‍മ്മിച്ചു. പറഞ്ഞ വാക്കുകള്‍ പാലിക്കുന്ന സര്‍ക്കാരാണ് ഇതെന്നു അദ്ദേഹം പറഞ്ഞു.


കാലഘട്ടം മാറുന്നതനുനുസരിച്ച് നാടിന് വേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. കാല്‍നട യാത്രക്കാര്‍ക്ക് നടപ്പാത ഇല്ലായിരുന്ന സാഹചര്യത്തിലാണ്  നിലവിലുള്ള കാഞ്ഞാര്‍ പാലത്തിനോട് ചേര്‍ന്ന് സമാന്തരമായി നടപ്പാലം നിര്‍മ്മിക്കുന്നത്. ഈ  പദ്ധതിയ്ക്ക് സര്‍ക്കാര്‍ 3 കോടി രൂപ അനുവദിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.


അപകരഹിതമായി കാല്‍നട യാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്നതിന് ഉപകരിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വലിയ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ഈ സര്‍ക്കാരിന്റെ  വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നും അവ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞാര്‍ -ആനക്കയം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്നും നിലവിലുള്ള പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം  ഉടന്‍ റോഡ് നിര്‍മ്മാണം ആരംഭിക്കും. കോളപ്ര-കാഞ്ഞാര്‍  ടൂറിസം  പദ്ധതിക്ക് വേണ്ടി  16 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കാഞ്ഞാര്‍ പുള്ളിക്കാനം റോഡ് നിര്‍മ്മാണത്തിന് വേണ്ടി   8 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറയിച്ചു.


യോഗത്തില്‍ കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. എന്‍. ഷിയാസ്, വൈസ് പ്രസിഡന്റ് അഞ്ജലീന സിജോ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  പുഷ്പ വിജയന്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സിബി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷാ റോജി,ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ആന്റണി,കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  എന്‍.ജെ. ജോസഫ്,നെസിയ ഫൈസല്‍,ലതാ ജോസ്,ബിന്ദു സുധാകരന്‍ ,ഷീബ ചന്ദ്രശേഖരപിള്ള, സുജ ചന്ദ്രശേഖരന്‍,ശ്രീജിത്ത് സി.എസ്,സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ സിനി ബാബു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration