
രജിസ്ട്രേഷൻ ക്യാമ്പ്
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. തളിപ്പറമ്പ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഒക്ടോബർ 16ന് രാവിലെ 10 മുതൽ ഉച്ച ഒരുമണി വരെയാണ് ക്യാമ്പ്. 50 വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾ ആധാർ/ വോട്ടേഴ്‌സ് ഐ.ഡി/ പാസ്പോർട്ട് / പാൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഇ മെയിൽ ഐഡി, ഫോൺ നമ്പർ, രജിസ്ട്രേഷൻ ഫീസായ 300 രൂപ എന്നിവ സഹിതം എത്തണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്തു തുടർന്നു നടക്കുന്ന എല്ലാ അഭിമുഖങ്ങളിലും പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066