
കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ കായിക മേള 16 മുതൽ
കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ കായിക മേള ഒക്ടോബർ 16, 17, 18 തീയതികളിൽ തലശ്ശേരി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ അധ്യക്ഷയാകും. 15 ഉപജില്ലകളിൽ നിന്നായി രണ്ടായിത്തിലധികം കായിക പ്രതിഭകൾ പങ്കെടുക്കും. 18ന് സമാപന സമ്മേളനം തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും.