Wednesday, October 29, 2025
 
 
⦿ നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ⦿ വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ⦿ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളത്തിൽ 30 ന് റൺവേ അടച്ചിടും ⦿ ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ ⦿ എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല; മുഖ്യമന്ത്രി ⦿ ഇന്ത്യയിലെ ആദ്യത്തെ ‘ഡിസൈനർ സൂ’ ; പുത്തൂർ മൃഗശാല ഇന്ന് തുറക്കും ⦿ അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു ⦿ കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍ ⦿ കനത്ത മഴ: തൃശൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ⦿ ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും ⦿ മഴ കനക്കും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ⦿ ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി ⦿ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാർക്ക് പരുക്ക് ⦿ ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍ ⦿ അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ⦿ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി 4 വയസ്സുകാരന് ദാരുണാന്ത്യം ⦿ കേരളത്തിൽ മഴ കനക്കും, മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ് ⦿ ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ⦿ ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ ⦿ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം: നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും ⦿ ബെംഗളൂരുവിൽ കൂട്ടബലാത്സംഗം, രണ്ടു പേർ പിടിയിലായി ⦿ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ ⦿ പിഎം ശ്രീ:കോൺഗ്രസിൽ ഭിന്നത; കേന്ദ്ര ഫണ്ട് വെറുതേ കളയേണ്ടെന്ന് സതീശൻ;പദ്ധതി CPIM-BJP ഡീലെന്നു കെ സി വേണുഗോപാൽ ⦿ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിൽ താഴ്ന്നു ⦿ അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു ⦿ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കുലശേഖരപുരം സ്വദേശി പിടിയില്‍ ⦿ അതിരപ്പള്ളിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം; സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍ ⦿ ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല ⦿ ശബരിമല ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു ⦿ താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല ⦿ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക്; നാളെ മുതൽ സർവീസ് ⦿ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് ⦿ മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം; രണ്ടുമാസത്തിലധികം പഴക്കമെന്ന് പൊലീസ് ⦿ ശബരിമല സ്വർണ്ണ കേസ്; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ

മന്ത്രിസഭാ തീരുമാനങ്ങൾ (08/10/2025)

08 October 2025 11:50 PM

➣ സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം 2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ

നവകേരളം- സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി 2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ സംഘടിപ്പിക്കും. വികസന നിർദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുക, വികസനക്ഷേമ പരിപാടികൾ സംബന്ധിച്ച അഭിപ്രായം ആരായുക, വികസന ആവശ്യങ്ങൾ മനസ്സിലാക്കി വികസനമെത്തിക്കാനുള്ള ആസൂത്രണം നടത്തുക ക്ഷേമ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അഭിപ്രായം സമാഹരിക്കുക എന്നിവയാണ് ലക്ഷ്യം. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പ്രോഗ്രാം നടപ്പാക്കുക. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കും.


പരിപാടിയുടെ നടത്തിപ്പിനായി 4 അംഗ സംസ്ഥാനതല ഉപദേശക സമിതിയും സംസ്ഥാന നിർവ്വഹണ സമിതിയും രൂപീകരിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, അസംബ്ലി തലത്തിലും, ജില്ലാ തലത്തിലും ഉചിതമായ ഉദ്യോഗസ്ഥരെയും വിദഗ്ദ്ധരെയും ഉൾപ്പെടുത്തിക്കൊണ്ട് സമിതികൾ രൂപീകരിക്കുന്നതിന് ഐ &പി.ആർ.ഡി ഡയറക്ടർക്ക് ചുമതല നൽകി. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ഐ എം ജി ‍‍ഡയറക്ടർ കെ ജയകുമാർ, കോഴിക്കോട് ഐഐഎം പ്രഫസർ ഡോ. സജി ഗോപിനാഥ് എന്നിവരാണ് സംസ്ഥാനതല ഉപദേശക സമിതി അംഗങ്ങൾ.


ഓരോ പ്രദേശത്തെയും വികസന ആവശ്യങ്ങൾ, നടപ്പിലാക്കിയ പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, മറ്റു സർക്കാർ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തുടങ്ങിയവ ശേഖരിച്ച് ഭാവി വികനസത്തിന് ഉപകരിക്കുന്ന രേഖയായി പഠന റിപ്പോർട്ട് മാറ്റുകയാണ് ലക്ഷ്യം.


കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് ആഗിരണം ചെയ്യും

കണ്ണൂർ പരിയാരം സഹകരണ മെഡിക്കൽ കോളേജിൽ നിന്നും ഏറ്റെടുത്ത മിനിസ്റ്റീരിയൽ & എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് ആഗിരണം ചെയ്യും.

237 ജീവനക്കാരുടെ ആഗിരണ പ്രക്രിയയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതിനുപുറമേ 22 തസ്തിക

വാനിഷിംഗ് കാറ്റഗറിയായി കണക്കാക്കി അനുവദിക്കും.

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ എൻട്രി / സ്റ്റാൻഡ് എലോൺ ഓപ്റ്റ് ചെയ്ത സ്റ്റാഫ് നഴ്സുമാർക്ക് റീ-ഓപ്ഷനുള്ള അവസരം ഒരിക്കൽക്കൂടി മാത്രം അനുവദിക്കും.


➣ ആലപ്പുഴയില്‍ പുതിയ സബ് ജയില്‍

ആലപ്പുഴ ജില്ലാ ജയില്‍ മുമ്പ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ സബ് ജയില്‍ ആരംഭിക്കും. ഇതിനായി 24 തസ്തികകള്‍ സൃഷ്ടിക്കും.


➣ അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കും

അട്ടക്കുളങ്ങര വനിതാ ജയിൽ, അധിക സാമ്പത്തികബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് അനുമതി നൽകി. തെക്കൻ മേഖലയിൽ ഉയർന്ന നിലയിലുള്ള മറ്റൊരു ജയിൽ സ്ഥാപിക്കാനുള്ള നിർദ്ദേശം നടപ്പിലാകുന്നതനുസരിച്ച് പ്രസ്തുത ജയിലിലേക്ക് ലയിപ്പിക്കണമെന്ന വ്യവസ്ഥയോടെ നിലവിലെ വനിതാ ജയിൽ പ്രവർത്തിക്കുന്ന അട്ടക്കുളങ്ങര ജയിൽ 300 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന രീതിയിൽ ഒരു താൽക്കാലിക സ്പെഷ്യൽ സബ് ജയിൽ ആക്കി പരിവർത്തനം ചെയ്യുന്നതിന് അനുമതി നൽകി. ബാക്കി തസ്തികകൾ അധികചുമതല നൽകി നിവർത്തിക്കണം എന്ന വ്യവസ്ഥയോടെ, മൂന്ന് വർഷക്കാലയളവിലേക്ക് താൽക്കാലികമായി 35 തസ്തികകൾ സൃഷ്ടിക്കുന്നതിനും അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറുടെ ജോലി നിർവ്വഹിക്കുന്നതിന് KEXCON മുഖേന 15 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനും അനുമതി നൽകി.


➣ തസ്തിക

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതിന് 15 അധ്യാപക തസ്തികകൾ സൃഷ്ടിക്കും.

വർക്കല ഗവ. യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ 5 തസ്തികകൾ സൃഷ്ടിക്കും. അത്യാവശ്യമുള്ള ബാക്കി തസ്തികകൾ നാഷണൽ ആയുഷ് മിഷൻ വഴിയോ കരാർ വ്യവസ്ഥ പ്രകാരമോ താൽക്കാലികമായി നിയമിക്കുന്നതിനും അനുമതി നൽകി. മെഡിക്കൽ ഓഫീസർ (നാച്യുർ ക്യൂവർ) – 2, നേഴ്സ് (ഗ്രേഡ്-II) – 1 ,നേഴ്സിംഗ് അസിസ്റ്റന്റ്റ് (ഗ്രേഡ്-II) – 1, ലാബ് ടെക്നീഷ്യൻ (ഗ്രേഡ്-II) -1 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക.


➣ മൃഗസംരക്ഷണ മേഖലയിൽ മൈക്രോപ്ലാൻ; നിർദ്ദേശം അംഗീകരിച്ചു

മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട 74 ദുരന്തബാധിത കുടുബങ്ങളെ സഹായിക്കുന്നതിനായി മൃഗസംരക്ഷണ മേഖലയിൽ 90,16,600 രൂപ ചെലവ് കണക്കാക്കിയ മൈക്രോപ്ലാൻ പദ്ധതി നടപ്പിലാക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിൽ നിന്നും സമർപ്പിച്ച നിർദ്ദേശം അംഗീകരിച്ചു.


➣ ഭേദഗതി

ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമി ക്രമീകരിക്കുന്നതിനുള്ള ഫീസ് ന്യായവിലയുടെ 5 ശതമാനം ആക്കി കുറക്കും. ഇതിന് 27/08/2025 ലെ മന്ത്രിസഭായോഗം അംഗീകരിച്ച The Kerala Govt. Land Assignment (Regularisation of the Contraventions) Rules, 2025 ല്‍ ഭേദഗതി വരുത്തും. നേരത്തെയുള്ള 10 ശതമാനം എന്ന നിരക്കാണ് 5ശതമാനത്തിലേക്ക് കുറവ് വരുത്തുന്നത്. നിയമസഭാ സബ്ജക്ട് കമ്മിറ്റി ശിപാർശ പ്രകാരമാണ് മാറ്റം.


➣ കാലാവധി ദീര്‍ഘിപ്പിച്ചു

കേരള ഷിപ്പിങ്ങ് & ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറായ ആര്‍ ഗിരിജയുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കും.


➣ പാട്ടത്തിന് അനുവദിക്കും

ഇടുക്കി വില്ലേജിൽ, സർവ്വേ 161/1 pt ൽ ഉൾപ്പെട്ട 3 പ്ലോട്ടുകളിലായുള്ള (0.4452 ഹെക്ടർ, 0.2023 ഹെക്ടർ, 0.1639 ഹെക്ടർ) 0.8114 ഹെക്ടർ ഭൂമി, വിവിധ ആവശ്യങ്ങൾക്കായി, ആർ ഒന്നിന് 100 രൂപ നിരക്കിൽ പ്രതിവർഷ പാട്ടം ഈടാക്കി നിബന്ധനകൾക്ക് വിധേയമായി കെ.എസ്‌.ആർ.ടി.സി.യ്ക്ക് 10 വർഷത്തേയ്ക്ക് പാട്ടത്തിന് അനുവദിക്കും.

കാസർഗോഡ് ഹോസ്‌ദുർഗ് താലൂക്കിൽ അമ്പലത്തറ വില്ലേജിപ്പെട്ട 39.66 ആർ ഭൂമി ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് സിറ്റി ഗേറ്റ് സ്റ്റേഷൻ, സി.എൻ.ജി ഫില്ലിങ്ങ് സ്റ്റേഷൻ എന്നിവ സ്ഥാപിക്കുന്നതിനായി 4,60,695 രൂപ വാർഷികപാട്ടം ഈടാക്കി 30 വർഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നൽകും.


➣ ടെണ്ടര്‍ അനുവദിക്കും

“NABARD- RIDF XXVII CWSS to Kunnathoor, Poruvazhy, Sooranad North Panchayaths in Kunnathoor Taluk and Thazhava, Thodiyoor Kulasekharapuram Panchayaths in Karunagappally Taluk” എന്ന പ്രവൃത്തിക്ക് 16,92,61,967 രൂപയുടെ ടെണ്ടര്‍ അനുവദിക്കും.

കൊല്ലം ജില്ലയില്‍ “GENERAL-SF 2023-24 Providing BC overlay to Chavara Pattakadavu road from Ch: 5/000 to 9/000 and Sasthamcotta – Pattakadavu road from Ch: 1/200 to 4/800-BC Overlay-General Civil Work” എന്ന പ്രവൃത്തിക്ക് 3,82,93,048 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ മുണ്ടേമ്മാട് പാലം നിർമ്മാണ പ്രവൃത്തിയുായി ബന്ധപ്പെട്ട് 11,32,77,550 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ സമർപ്പിച്ച “Jal Jeevan Mission (JJM) – CWSS to Idukki Kanjikuzhi, Vazhathope, Mariyapuram, Kamakshi, Vathikudy and Vannapuram (Part) Panchayaths in Idukki District including Supply and laying CWPM and GM and Storage reservoir cum pump house in Mariyapuram Panchayath General Civil work എന്ന പ്രവർത്തിക്ക് 21,91,29,647 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration