Tuesday, July 08, 2025
 
 
⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി ⦿ മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു ⦿ കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി ⦿ നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐയ്ക്ക് കോടതിയുടെ അനുമതി ⦿ വയനാട് ഉരുൾപൊട്ടൽ: യൂത്ത് കോൺഗ്രസ് പിരിച്ചത് 83 ലക്ഷം; ഒരു വീട് പോലും നിർമ്മിച്ചില്ല ⦿ കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു ⦿ പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു ⦿ റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി ⦿ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസർ ബോർഡിനോട് ഹൈക്കോടതി ⦿ മിന്നൽ പ്രളയം: ഒരു കുടുംബത്തിലെ 18 പേർ ഒലിച്ചുപോയി ⦿ കാനറാ ബാങ്കിൽ 53 കോടി രൂപയുടെ സ്വർണ്ണം കവർച്ച ⦿ എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് ⦿ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ യുവതിയെ കാണാനില്ല ⦿ 'ജാനകി' ഒഴിവാക്കണം; സുരേഷ് ഗോപി ചിത്രത്തിന് വീണ്ടും വെട്ട്

ലൈഫിലൂടെ വീടായത് 5,82,172 പേർക്ക്

07 July 2025 12:10 AM


ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുകൊണ്ട് ലൈഫ് (ലൈവ്ലിഹുഡ് ഇൻക്ലൂഷൻ ഫിനാൻഷ്യൽ എംപവർമെന്റ്) മിഷൻ മുന്നേറുന്നു. സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ളതും സുരക്ഷിതവുമായ വീടുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം.




ലൈഫ് മിഷൻ്റെ ഭാഗമായി ഇതുവരെ 5,82,172 പേർക്ക് വീട് അനുവദിച്ചു. ഇതിൽ 4,57,055 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. 1,25,117 വീടുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.




മുമ്പ് ഭവനനിർമ്മാണ ധനസഹായം ലഭിക്കാൻ കരാറിൽ ഏർപ്പെട്ട് നിർമ്മാണം പൂർത്തീകരിക്കാത്ത 54,116 കുടുംബങ്ങളെയും ലൈഫ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തി സഹായം നൽകി. സാധാരണ ഗുണഭോക്താക്കൾക്ക് 4 ലക്ഷം രൂപയും ദുർഘട പ്രദേശങ്ങളിലെ പട്ടികവർഗക്കാർക്ക് 6 ലക്ഷം രൂപയും ലൈഫ് ധനസഹായമായി നൽകുന്നു.





2017-ൽ തയാറാക്കിയ ലൈഫ് പട്ടികയിലെ എല്ലാ ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളെയും പരിഗണിച്ചതിന് ശേഷം, ആദ്യ ലിസ്റ്റിൽ ഉൾപ്പെടാനാകാതെ പോയ അർഹരായവരെ കണ്ടെത്താൻ 2020-ൽ പുതിയ അപേക്ഷകൾ ക്ഷണിച്ചു. ഈ അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച്, ഗ്രാമ /വാർഡ് സഭകളുടെ അംഗീകാരത്തോടെ അതത് തദ്ദേശ സ്ഥാപനങ്ങൾ ലൈഫ് മിഷന്റെ നേതൃത്വത്തിൽ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് ഗുണഭോക്താക്കൾക്ക് ധനസഹായം നൽകി തുടങ്ങുകയും ചെയ്തു.



ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്താക്കളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനും വലിയ പ്രാധാന്യം നൽകുന്നു. ഇതിനകം 4 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. 21 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. പാർട്ട്ണർഷിപ്പ് വ്യവസ്ഥയിൽ രണ്ട് ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ഒരു ഭവന സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. ലൈഫ് മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, പങ്കാളിത്തം, സ്പോൺസർഷിപ്പ് എന്നിവയിലൂടെ ഇതുവരെ 960 ഫ്‌ളാറ്റുകൾ ഭൂരഹിത ഭവനരഹിതർക്ക് പൂർത്തീകരിച്ച് കൈമാറി.




പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), അടിമാലി (ഇടുക്കി), കരിമണ്ണൂർ (ഇടുക്കി), കടമ്പൂർ (കണ്ണൂർ) എന്നിവിടങ്ങളിൽ ലൈഫ് മിഷൻ നേരിട്ടും, തിരുവനന്തപുരം നഗരസഭയുടെ സ്പോൺസർഷിപ്പിൽ മണ്ണന്തലയിലും, എറണാകുളം ജില്ലയിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത്, അങ്കമാലി നഗരസഭ, GCDA, കൊച്ചിൻ കോർപ്പറേഷൻ ലൈഫ് മിഷനും ചേർന്നും, മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ നഗരസഭയും ലൈഫ് മിഷനും ചേർന്നും, തൃശൂർ ജില്ലയിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തും ചേർന്നുമാണ് ഈ ഭവന സമുച്ചയങ്ങൾ യാഥാർത്ഥ്യമാക്കിയത്.




ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കൾക്കായി ഭൂമി കണ്ടെത്തുന്നതിനുള്ള ‘മനസ്സോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിൻ വലിയ ജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്. ഈ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 31.61 ഏക്കർ ഭൂമി തദ്ദേശ സ്ഥാപനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ 21.76 ഏക്കർ ഭൂമി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്/ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകിക്കഴിഞ്ഞു. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് ഭൂമി നൽകുന്ന പദ്ധതിയും ലയൺസുമായി ചേർന്ന് 100 വീടുകൾ ഉൾപ്പെടുന്ന വില്ലേജ് നിർമ്മിക്കുന്ന പദ്ധതിയും പുരോഗതിയിലാണ്.




ലൈഫ് പദ്ധതിക്ക് വേണ്ടിയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ തിരിച്ചടവ് ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയിൽ എത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സർക്കാർ വഹിക്കുന്നത് അവയുടെ കടബാധ്യത കുറയ്ക്കുന്നു.




ലൈഫ് മിഷൻ, വെറുമൊരു ഭവന നിർമ്മാണ പദ്ധതിയല്ല, മറിച്ച് ഓരോ കുടുംബത്തിനും സുരക്ഷിതത്വവും അന്തസ്സും നൽകി, സാമൂഹിക സമത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ്.


കരുത്തോടെ കേരളം- 77


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration