
മിന്നൽ പ്രളയം: ഒരു കുടുംബത്തിലെ 18 പേർ ഒലിച്ചുപോയി
പാകിസ്താനിലെ ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയുടെ വടക്കൻ ഭാഗത്തുള്ള സ്വാത് നദിയിലെ വെള്ളപ്പൊക്കത്തിൽ വെള്ളിയാഴ്ച ഒരു കുടുംബത്തിലെ 18 പേർ ഉൾപ്പെടെ ഒരു കൂട്ടം വിനോദസഞ്ചാരികൾ ഒഴുകിപ്പോയി. ഇതിൽ കുറഞ്ഞത് ഏഴ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സ്വാത് താഴ്‌വര വിനോദസഞ്ചാര കേന്ദ്രത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഇവർ ഉൾപ്പെടെ നിരവധി പേരെ ഇപ്പോഴും കാണാനില്ല.
സ്വാത് താഴ്‌വര വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയവർ നദിയിൽ വെള്ളമില്ലാത്ത ഭാഗത്തു നിൽക്കുമ്പോഴാണ് മിന്നൽ പ്രളയം ഉണ്ടായത്. നദിയിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കുമ്പോഴേക്കും ജലപ്രവാഹം അവരെ മുക്കിയിരുന്നു. കരയിലേക്ക് മടങ്ങാൻ കഴിയാതെ അവർ നദിയുടെ മധ്യത്തിൽ കുടുങ്ങി. ഒരു ഘട്ടത്തിൽ ജലപ്രവാഹം വര്ധിച്ചപ്പോൾ 18 പേരും ഒലിച്ചു പോയി.