
പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു
പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായ ആക്രമണം.നാല് പേർക്ക് തെരുവ്നായയുടെ കടിയേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്.
അനീഷ് കുര്യാക്കോസിന്‍റെ ചുണ്ടിലാണ് കടിയേറ്റത്. ഇദ്ദേഹത്തിന്റെ ചുണ്ട് നായ കടിച്ചു പറിച്ചു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ നായ തന്നെയാണ് എല്ലാവരേയും കടിച്ചത്.