
മേട്രൺ, അസിസ്റ്റന്റ് മേട്രൺ തസ്തികകളിൽ വാക്-ഇൻ-ഇന്റർവ്യൂ
എൽ.ബി.എസ്.ഐ.ടി.ഡബ്ല്യൂ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് കരാർ അടിസ്ഥാനത്തിൽ മേട്രൺ, അസിസ്റ്റന്റ് മേട്രൺ എന്നിവരെ ആവശ്യമുണ്ട്. മേട്രന് മിനിമം യോഗ്യത ഡിഗ്രിയും, അസിസ്റ്റന്റ് മേട്രന് മിനിമം യോഗ്യത പ്ലസ്ടുവും ആണ്. മുൻപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജൂലൈ 4ന് രാവിലെ 10ന് നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിലേക്കായി അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9745527664, 9048546474.