
പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. അതിരപ്പിള്ളി വാഴച്ചാലിലാണ് സംഭവം. വാഴച്ചാൽ ഉന്നതിയിലെ 42 വയസ്സുള്ള രാമനാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.തൃശൂർ മെഡിക്കൽ കോളേജിൽ ഇന്നലെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഡോക്ടർക്ക് പേവിഷബാധ സംശയം തോന്നി.
തിരുവനന്തപുരത്തെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രാമന് എങ്ങനെയാണ് പേവിഷബാധ ഏറ്റത് എന്നത് സംബന്ധിച്ച് വിവരമില്ല. ഈ മാസം 22നാണ് രാമൻ മരിച്ചത്. എവിടെനിന്നാണ് പേവിഷ ബാധയേറ്റത് എന്ന് സ്ഥിരീകരിച്ചില്ല.