
പഠനാവധിക്ക് വീട്ടിലെത്തിയ 19-കാരി ജീവനൊടുക്കി
ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനി വീട്ടിൽ മരിച്ച നിലയിൽ. കോഴിക്കോട് പയ്യോളി ബീച്ച് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കറുവക്കണ്ടി മനോജിന്റെ മകള്‍ മഞ്ജിമ(19) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് പഠനാവധിക്ക് വീട്ടിലെത്തിയത്. മാതാപിതാക്കൾ ജോലിക്ക് പോയതിനാൽ വീട്ടിൽ തനിച്ചായിരുന്നു. മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് കണ്ണൂരിലെ സ്ഥാപനത്തില്‍ പഠിക്കുകയായിരുന്നു. ജോലിക്ക് പോയിരുന്ന മനോജ് ഉച്ചയ്‌ക്ക് 12 ഓടെ വീട്ടില്‍ തിരികെയെത്തിപ്പോഴാണ് മഞ്ജിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
28ന് നടക്കുന്ന പരീക്ഷ എഴുതാന്‍ തയ്യാറെക്കുന്നതിനിടെയാണ് മരണം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌കരിക്കും. മാതാവ്: ദീപ. സഹോദരന്‍ ഹൃത്വിക് വിദേശത്താണ്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല